ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഡിസംബർ 18ന് കൊടിയേറി 27ന് ആറാട്ടോടുകൂടി സമാപിക്കും. ക്ഷേത്രാചാരാനുഷ്ഠാനങ്ങളോടുകൂടിയും താള വാദ്യ മേളങ്ങളോടെയും 10 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോടെയാണ് ഉത്സവം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ഉത്സവ ദിനമായ പതിനെട്ടാം തീയതി നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
പന്തളം കൊട്ടാരം നിർവാഹക സംഘം ജനറൽ സെക്രട്ടറി പുണർതം തിരുനാൾ നാരായണവർമ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജീ സുന്ദരേശൻ പ്രതിഭകളെ ആദരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വക്കേറ്റ് VA. അജികുമാർ ആശംസ പ്രസംഗം നടത്തും. ആർ .അജിത് കുമാർ .അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം എന്നിവർ യോഗത്തിൽ പ്രസംഗിക്കും.
രാത്രി 8:30ന് തൃക്കൊടിയേറ്റ് .തന്ത്രിമുഖ്യൻ മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. മേൽശാന്തി കടപ്ലാവിൽ ഇല്ലം ശ്രീകാന്ത് വാസുദേവൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും.
തുടർന്ന് കലവറ വിഭവസമർപ്പണം. തുടർന്ന് മേജർ സെറ്റ് കഥകളി . കഥകളി വിളക്ക് തെളിയിക്കുന്നത് പാലഡിവൈഎസ്പി ഏ.ജെ തോമസ് . തുടർന്ന് കൊടി കീഴിൽ വിളക്ക് നടക്കും.
അഞ്ചാം ഉത്സവ ദിനമായ ഡിസംബർ 22 വെള്ളിയാഴ്ച ദേശക്കാഴ്ച നടക്കും. ഭക്തജനങ്ങൾക്ക് നേരിട്ട് ദർശനമരുളാൻ നാട്ടുവഴികളിലൂടെ എഴുന്നള്ളത്ത് . ആറാം ഉത്സവ ദിനമായ ഡിസംബർ 23 ഭഗവതി എഴുന്നള്ളത്ത് . തുടർന്ന് അനുഷ്ഠാന ചടങ്ങയ ഭഗവതിയൂട്ട്. ഭരണി പൂജ. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കടിയക്കോൽഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടക്കുന്നത്.
വാർത്ത സമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് R . ശങ്കരനാരായണൻ.വൈസ് പ്രസിഡണ്ട് എം ആർ സതീഷ് .ശശി കുന്നിൽ.സന്തോഷ് വി റ്റി .ആശ മനോജ് .രാധാ സുകുമാരൻ അമ്പലപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments