Latest News
Loading...

പാലായിലെ ഗാന്ധിസ്ക്വയറിന് ഒന്നാം വാർഷികം



 മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പാലാ മൂന്നാനിയിൽ ഗാന്ധിസ്ക്വയറും പ്രതിമയും സ്ഥാപിച്ചിട്ട് ഒരു വർഷം പൂർത്തിയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിൻ്റെ 100 മത് വാർഷികം, ഗാന്ധിജയന്തിയുടെ 150 മത് ജയന്തി എന്നിവയുടെ സ്മാരകമെന്ന നിലയിലാണ് ഗാന്ധി സ്മാരകം പാലായിൽ സ്ഥാപിച്ചത്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്താണ് ഗാന്ധിസ്ക്വയറും പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഗ്രാനൈറ്റ് പ്ലാറ്റ്ഫോമിൽ ഗാന്ധിജി മെഡിറ്റഷൻ നിർവ്വഹിക്കുന്ന വിധമുള്ള 4.5 അടി ഉയരം പ്രതിമയ്ക്കുണ്ട്.





നിരവധി സ്വാതന്ത്ര്യ സമര നേതാക്കൾ പാലായിൽ നിന്നും ഉണ്ടായിരുന്നുവെങ്കിലും ഒരു ദേശീയ സ്മാരകം പാലായിൽ ഉണ്ടായിരുന്നില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പറഞ്ഞു. പാലായിലെ പുതുതലമുറയിൽ ദേശീയ ബോധം സൃഷ്ടിക്കാൻ ഗാന്ധിസ്ക്വയറിനു സാധിച്ചിട്ടുണ്ടെന്നു ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ഇതിനോടകം നൂറുകണക്കിനാളുകൾ ഗാന്ധിസ്ക്വയർ സന്ദർശിച്ചു രാഷ്ട്രപിതാവിനു പ്രണാമം അർപ്പിച്ചിട്ടുണ്ട്.


 പ്രശസ്ത ശില്പി ചേരാസ് രവിദാസാണ് പ്രതിമയുടെയും ഗാന്ധിസ്ക്വയറിൻ്റെയും ശില്പി. എഞ്ചിനീയർ രാജേഷ് ശശിനാഥിൻ്റെ മേൽനോട്ടത്തിലാണ് ഗാന്ധിസ്ക്വയർ നിർമ്മാണം പൂർത്തീകരിച്ചത്.  നഗരതിരക്കുകളിൽ നിന്നൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിലാണ് ഗാന്ധിസ്ക്വയർ സ്ഥാപിച്ചിരിക്കുന്നത്.  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മഹാത്മാഗാന്ധി ഗാന്ധിപ്രതിമ അനാവരണം ചെയ്തത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് ഗാന്ധി സ്ക്വയറിൻ്റെയും മഹാത്മാഗാസി പ്രതിമയുടെയും പരിപാലന ചുമതല നിർവ്വഹിക്കുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments