Latest News
Loading...

ബ്യൂട്ടീഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം



മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസും പാലാ നഗരസഭ   കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്യൂട്ടീഷന്‍ കോഴ്‌സിന്റെ  ഉദ്ഘാടനം     മുനിസിപ്പല്‍  ചെയര്‍പേഴ്‌സണ്‍   ജോസിന്‍ ബിനോ നിര്‍വഹിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍  സിനോ ജേക്കബ് മാത്യു മുഖ്യപ്രഭാഷണം നടത്തി. 




മുനിസിപ്പാലിറ്റി വാര്‍ഷികപദ്ധതിയിലുള്‍പെടുത്തി വ്യവസായ വകുപ്പ് മുഖേന  നടപ്പാക്കുന്ന വനിത സ്വയംതൊഴില്‍ പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് ബ്യൂട്ടീഷന്‍ കോഴ്‌സ് സംഘടിപ്പിക്കുന്നത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, നഗരസഭ വ്യവസായ വികസന ഓഫീസര്‍  ചന്ദ്രന്‍ പി., എന്റര്‍പ്രൈസ്  ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാരായ  അജയ് ജോസ് ,  സുചിത്ര പി സജീവ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍  ശ്രീകല  അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments