പാലാ: വൈകിട്ട് ആറരയോടു കൂടി പെയ്തിറങ്ങിയ ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിക്ക് വൻ നാശനഷ്ടം
കരിങ്കൽ നിർമ്മിതമായ പളളിയുള്ള മുഖവാരത്ത് മുകളിൽ ഉണ്ടായിരുന്ന കുരിശു തകർന്നു വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മേച്ചിൽ ഓടുകൾ പൊട്ടി മഴവെള്ളം പള്ളിയുടെ ഉള്ളിൽ നിറഞ്ഞു.
വൈദ്യുത സംവിധാനത്തിനും തകരാർ സംഭവിച്ചു. അതിതീവ്ര മഴയാണ് വള്ളിച്ചിറ മേഖലയിൽ ഉണ്ടായത്. ഏകദേശം രണ്ട് മണിക്കൂർ തുടർച്ചയായി ഇടിമിന്നലോടെയുള്ള മഴയാണ് ഇവിടെ ഉണ്ടായത്. ആർക്കും പരിക്കില്ല.
നാട്ടുകാർ ചേർന്ന് പള്ളി സാധനങ്ങൾ മാറ്റി സുരക്ഷിതമാക്കി. രാത്രി വൈകിയും ജോലികൾ നടക്കുകയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments