രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് അലൂംനൈ അസോസിയേഷന്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. വിവിധ വര്‍ഷങ്ങളിലായി കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ 150ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മേളനം പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോളജിന്റെ ആദ്യ ബാച്ചിന്റെ ബിരുദധാരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ ആദരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. സിജി ജേക്കബ്, സഞ്ജു നെടുംകുന്നേല്‍, അരുണ്‍ കെ. അബ്രാഹം, ജാനറ്റ് ആന്‍ഡ്രൂസ്, സിറിള്‍ ജോസ്, മാര്‍ഗ്രറ്റ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments