Latest News
Loading...

ഇടതുപക്ഷം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: യുഡിഎഫ്



 പാലാ നഗരസഭാ സ്റ്റേഡിയത്തിലെ ഗ്രീൻഫീൽഡ് പ്രദേശത്ത് നടത്തുന്ന പന്തൽ നിർമ്മാണം ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനവും, കോടതി അലക്ഷ്യവും ആണെന്ന് യുഡിഎഫ് ആരോപിക്കുന്നു. സ്റ്റേഡിയത്തിലെ ഫെൻസ്ഡ് ഏരിയയിലേക്കുള്ളിൽ ഒരുവിധം നാശനഷ്ടവും വരുത്തരുത് എന്ന് കർശന നിർദ്ദേശമാണ് ഹൈക്കോടതി നഗരസഭയ്ക്കും നഗരസഭാ സെക്രട്ടറിക്കും നൽകിയത്. എന്നാൽ ഹൈക്കോടതി വിധിക്ക് പുല്ലുവില കൽപ്പിച്ചാണ് ഈ പ്രദേശത്ത് ഇപ്പോൾ കൂറ്റൻ പന്തൽ നിർമ്മിക്കുന്നത്. ഇത് കോടതി അലക്ഷ്യമാണ്.  





നഗരസഭയിലെ ഇടതു ഭരണകൂടം സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നത് ഏഴാം തീയതി മുതൽ പതിനേഴാം തീയതി വരെയാണ്. എന്നാൽ നാലാം തീയതി തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ അനധികൃത കടന്നു കയറ്റമാണ്. മുന്നറിയിപ്പില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിച്ചത് നിരവധി കായികതാരങ്ങളുടെ പരിശീലനവും മുടക്കിയിട്ടുണ്ട്. 



ഇത്തരത്തിൽ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് ഇടതുമുന്നണിയും സിപിഎമ്മും നവകേരള സദസുമായി ബന്ധപ്പെട്ട് പാലായിൽ നടത്തുന്നത്. ഇക്കാര്യങ്ങൾ ബഹുമാനപ്പെട്ട കോടതിയെ ബോധ്യപ്പെടുത്തി സ്റ്റേഡിയം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി എന്നിവർ വ്യക്തമാക്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments