മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിളംബര ജാഥ സംഘടിപ്പിക്കും. പൂഞ്ഞാർ, തിടനാട് ഗ്രാമപഞ്ചായത്തുകളിൽ മെഗാതിരുവാതിര സംഘടിപ്പിക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വിളംബര ജാഥയോടനുബന്ധിച്ച് വടംവലി മത്സരവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടത്തും. മറ്റു പഞ്ചായത്തുകളിൽ ചിത്രരചന മത്സരം, ഉപന്യാസ മത്സരം, സാംസ്‌കാരിക സദസ് എന്നിവ സംഘടിപ്പിക്കും. മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ ഫ്ളാഷ് മോബുകൾ അവതരിപ്പിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മണ്ഡലംതല അവലോകന യോഗം നടന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്തു. സദസിന്റെ ക്രമീകരണങ്ങൾ, പന്തൽ, സ്റ്റേജ് എന്നിവയുടെ നിർമാണം, സുരക്ഷാ ക്രമീകരണങ്ങൾ, അതിഥികളെ സ്വീകരിക്കൽ, പരിപാടികളുടെ സമയക്രമം, പരാതിപരിഹാരം, ഹരിതചട്ടം, ഗതാഗത ക്രമീകരണങ്ങൾ, എമർജൻസി സംവിധാനങ്ങൾ, തുടങ്ങിയ വിവിധ വിഷയങ്ങൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ഡിസംബർ 12നു സദസിനു മുൻപായി നാടൻപാട്ട്, ഹരിതകർമ്മ സേനയുടെ പ്രത്യേക പരിപാടി, തെയ്യം എന്നിവ അവതരിപ്പിക്കും. മണ്ഡലത്തിലെ പ്രചരണ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിച്ചു.
പൂഞ്ഞാർ മണ്ഡലത്തിലെ 400 ശയ്യാവലംബികളായവരിലേക്കും നവകേരളസദസിന്റെ സന്ദേശം എത്തിക്കുന്നതിനായി ഡിസംബർ ഒൻപതിനു പാലിയേറ്റിവ് ദിനാചരണം സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികളുടെയും പാലിയേറ്റീവ് പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ചു നവകേരള സദസിന്റെ സന്ദേശം എത്തിക്കും.
യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ നോബിൾ (പൂഞ്ഞാർ), വിജി ജോർജ് (തിടനാട്), വിജയമ്മ വിജയലാൽ (പാറത്തോട്), കെ.എം. രേഖ ദാസ് ( മുണ്ടക്കയം) കിൻഫ്രാ ഫിലിം വീഡിയോ ആൻഡ് ഐ.ടി. പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജൻ കുന്നത്ത്, പഞ്ചായത്തംഗം തങ്കമ്മ ജോർജ്കുട്ടി, കൺവീനറും പുഞ്ച സ്പെഷൽ ഓഫീസറുമായ എം. അമൽ മഹേശ്വർ, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. ഇ.ടി. രാകേഷ്, തഹസിൽദാർ കെ. സുനിൽകുമാർ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments