Latest News
Loading...

നവകേരള സദസ്സ്. പാലാ നഗരസഭ വിളംബര ജാഥ നാളെ




മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പാലാ നിയോജക മണ്ഡല ബഹുജന സദസ്സ് 12ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇതിനുള്ള എല്ലാം ക്രമീകരണങ്ങളും പൂര്‍ത്തിയായതായി നിയോജക മണലം ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എംപി, കണ്‍വീനര്‍ പാലാ ആര്‍ ഡി.ഒ പി.ജി രാജേന്ദ്രബാബു, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ എന്നിവര്‍ അറിയിച്ചു. ബഹുജന സദസ്സിനോടനുബദ്ധിച്ച്  പൊതുജനങ്ങളുടെ പരാതിയും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ 25 കൗണ്ടുകള്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രവൃത്തിക്കും. സ്ത്രീകള്‍ക്കും ഭിന്ന ശേഷി കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും.



നവകേരള സദസിന് മുന്നോടിയായി പാലാ നഗരസഭ സംഘടിപ്പിക്കുന്ന വിളംബര ജാഥ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് തോമസ് ചാഴികാടന്‍ എം പി  റാലി ഫ്‌ലാഗ്  ഓഫ് ചെയ്യും.  പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ, പാലാ ആര്‍ ഡി ഒ പി.ജി രാജേന്ദ്രബാബു, മുനിസിപ്പല്‍ കൗണ്‍സിലേഴ്‌സ്, രാഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവര്‍ നേത്യത്വം നല്‍കുന്ന റാലിയില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആശാ വര്‍ക്കേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ ജീവനക്കാര്‍, ഗവണ്‍മെന്റ് ജിവനക്കാര്‍, രാഷ്ട്രിയ പ്രവര്‍ത്തകര്‍, വിവിധ കോളേജിലെ Nc c, NSS കേഡറ്റുകള്‍, വിവിധ ആശുപത്രി ജീവനക്കാര്‍, റെസിഡന്‍സ് ആസോസിയേഷന്‍, സ്വശ്രയ സംഘങ്ങള്‍, വ്യാ പ്യാരി വ്യവസായി പ്രതിനിധിധികള്‍, ഹോട്ടല്‍ ആന്റ്  അസോസിയേഷന്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പൊതുജന ഞള്‍ എന്നിവ ര്‍ വിവിധ ബാനറിന്റെ പിന്നില്‍ അണിനിരക്കും. വിളംബര ജാഥയ്ക്ക് മാറ്റ് കൂട്ടാന്‍ വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, ബൈക്ക് റാലി എന്നിവ റാലിയോടൊപ്പം ഉണ്ടാവുമെന്ന് നഗരസഭാധ്യക്ഷയും നവകേരള സദ്ദസ്സിന്റെ മുന്‍സിപ്പല്‍ തല ചെയര്‍പേഴ്‌സണുമായ ജോസിന്‍ ബിനോ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments