പാലായില്‍ നവകേരള സദസ് നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ കരി ഓയില്‍ പ്രയോഗം. ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയിലൊഴിച്ചത്. ഡിസംബര്‍ 12നാണ് പാലായില്‍ നവകേരള സദസ നടക്കുന്നത്.
നവകേരള സദസ് നടക്കുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്നിലൂടെയുള്ള റിവര്‍വ്യൂ റോഡിലാണ് വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഈ ഭാഗത്ത് സ്ഥാപിച്ചരുന്ന മന്ത്രിമാരുടെ ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് സിപിഎം പരാതി നല്കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് കരിഓയില്‍ പ്രയോഗം നടന്നത്.
പ്രദേശത്തെ വ്യാപാരസ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ കരിഓയില്‍ ഒഴിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആളിന്റെ മുഖം വ്യക്തമല്ല. സംഭവത്തല്‍ പോലീസ് അന്വേഷണം തുടങ്ങി. ജില്ലയിലെ ഏക സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധത്തിലാണ്. നവകേരള സദസ് നടക്കുന്ന 12ന് യുവമോര്‍ച്ച പ്രതിഷേധമാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments