ഇന്നലെ രാജി വച്ച മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പ്രകീര്‍ത്തിച്ച് പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ജൂബിലി തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഭക്തനും ഉത്തമനുമായ സുവിശേഷ വാഹകനായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന ജോര്‍ജ്ജ് ആലഞ്ചേരിയെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സഭയുടെ ഐക്യം കുര്‍ബാനയിലായിരുന്നു എന്നായിരുന്നു അലഞ്ചേരി പിതാവിന്റെ നിലപാട്. വലിയ സുവിശേഷ-ലോക-പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കുര്‍ബാന എല്ലാവരും ഒരുപോലെ ചെല്ലണം എന്നേ അദ്ദേഹം നിര്‍ബന്ധം പിടിച്ചുള്ളു. എല്ലാവരെയും കൂട്ടിയോജിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
മാണിക്യത്തിന്റെ തിളക്കം ഒരിക്കലും കുറയുകയില്ല. സുവിശേഷ വാഹകനായി ജോലിചെയ്ത അദ്ദേഹത്തിന്റെ തിളക്കവും തുടരുകതന്നെ ചെയ്യും. രാജിക്കത്ത് സ്വീകരിച്ചപ്പോള്‍ മാര്‍പ്പാപ്പ ആലഞ്ചേരി പിതാവിനെ സ്നേഹപൂര്‍വ്വം തലോടുക മാത്രമാണ് ചെയ്തത്. അത് നമുക്കിട്ട് അടിയാണ്. നമുക്ക് തന്ന തിരുത്തലും മുന്നറിയിപ്പും ആണതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments