ലോട്ടറി വിൽപ്പന തൊഴിലാളിയായ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളാപ്പാട് നെടുംപാലക്കുന്നേൽ രാമൻ (80) ആണ് മരിച്ചത്. വ്യാഴം പകൽ 1.30ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണ് സംഭവം. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം വെള്ളിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ നടന്നു. ഭാര്യ: രാജമ്മ (ഇടപ്പാടി പാറത്തടത്തിൽ കുടുംബാംഗം). മക്കൾ: സുനിത, സുജാത, സവിത, സരിത, സജി (കെഎസ്ആർടിസി ഡ്രൈവർ പൊൻകുന്നം).
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments