ഭിന്നശേഷിമാസാചരണത്തോടനുബന്ധിച്ച് പാല ബി ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നു മുതൽ നടന്നു വന്നിരുന്ന പ്രവർത്തനങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി ബി ആർ സി തലത്തിൽ ഇൻക്ലൂസീവ് കായികോത്സവം പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. പാല മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജി ജോജോ മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.
.
ഇൻക്ലൂസീവ് കായികോത്സവം സമാപന സമ്മേളനം പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. ബിപിസി ജോളിമോൾ ഐസക്, ബി ആർ സി ട്രെയിനർമാരായ രാജകുമാർ, ജെസ്സി മോൾ, കായിക അധ്യാപകൻ റോയ്, ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ക്ലസ്റ്റർ കോഡിനേറ്റർമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments