പാലാ: എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത പൈപ്പു കണക്‌ഷനിലൂടെ ഉറപ്പുവരുത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സഹായകരമായ ഇടപെടലുകൾക്ക് വേണ്ടി നാലു ദിവസങ്ങളായി നടന്നു വന്നിരുന്ന ജില്ലാ തലശില്പശാല സമാപിച്ചു. ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി പാമ്പാടി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർവ്വഹണ സഹായ ഏജൻസി ടീം അംഗങ്ങൾക്കുമായാണ് അങ്കമാലി അന്ത്യോദയ ലെവൽ ത്രി കെ.ആർ.സി ചതുർദിന റസിഡൻഷ്യൽ ട്രെയിനിങ്ങ് സംഘടിപ്പിച്ചത്.
പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനകർമ്മം വാട്ടർ അതോറിറ്റി കോട്ടയം ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ഐ കുര്യാക്കോസ് നിർവഹിച്ചു., ഐ എസ് എ പ്ലാറ്റ്ഫോം ചെയർമാൻ ഡാൻറ്റിസ് കൂനാനിക്കൽ , പ്രോജക്ട് ഡയറക്ടർ വി.കെ.ഗോവിന്ദകുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സാജൻ, പ്രോഗ്രാം ഓഫീസർമാരായ റോജിൻ സ്കറിയ, അനൂപ് കുര്യൻ, എന്നിവർ പ്രസംഗിച്ചു. പന്ത്രണ്ടു ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments