തലപ്പലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ പദ്ധതി നിർവഹണത്തിന് അനുമതി ലഭിക്കുന്നതിനായി മൂന്ന് ദിവസം ആയി മീനച്ചിൽ താലൂക്ക് ഓഫീസിൽ തുടർന്ന നിരാഹാരം തലപ്പലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആനന്ദ് വെള്ളൂക്കുന്നേൽ അവസാനിപ്പിച്ചു.
.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല നാരങ്ങ നീര് നൽകി. കോട്ടയം കളക്ടറുടെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കളക്ടർ ഇടപെട്ട് ആവശ്യമായ അനുമതി വേഗത്തിൽ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി.
തുടർച്ചയായി മൂന്ന് ദിവസം ഗാന്ധി മാർഗത്തിൽ നിരാഹാരം അനുഷ്ടിച്ച മെമ്പറുടെ നിശ്ചയധാർട്ട്യത്തിന്റെ കൂടെ വിജയം ആണെന്നു ആർ പ്രേംജി അഭിപ്രായപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments