Latest News
Loading...

ഗ്യാസ് ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്


ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ചെമ്മല മറ്റത്തിന് സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. തിടനാടിനു സമീപം ചങ്ങല പാലത്തിന് അടുത്ത് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. 



ഇരു വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ പൊൻകുന്നം സ്വദേശി കലാധരനെ ( 52 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



പിന്നെ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്നു . ലോറിയുടെ മുൻഭാഗത്ത് രണ്ട് ടയറും വാഹനത്തിൽ നിന്നും വിട്ടു ലോറി നിലത്ത് കുത്തിയ നിലയിലാണ്. 



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments