പാലായിൽ ഗ്യാസ്‌കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പൂഞ്ഞാർ പെരുംന്നിലം കളപ്പുരയ്ക്കൽ ബെന്നി തോമസ് (56) ആണ് മരണമടഞ്ഞത്. അപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനുമാണ് ഗുരുതരമായി പരിക്കേറ്റത്.
ഈ മാസം 19ന് കടപ്പാട്ടൂർ ബൈപ്പാസ് റോഡിൽ ആയിരുന്നു അപകടം. കത്തീഡ്രൽ പള്ളി റോഡിലൂടെ ബൈക്കിൽ എത്തിയ ഇവർ ബൈപാസ് കുറുകെകടന്ന് മുത്തോലി ഭാഗത്തേയ്ക്ക് പോകവെ ബൈപാസിലൂടെ എത്തിയ ഗ്യാസ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരിക്കവെയാണ് മരണം. സംസ്ക്കാരം പിന്നീട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments