പാല.കെ.സി.ബി.സി ദാർശനിക വൈജ്ഞാനിക പുരസ്കാര ജേതാവ് റവ.ഡോ തോമസ് മൂലയിലിനെ അരുണാപരം പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടന്ന പാലാ രൂപതാ വൈദിക സമ്മേളനത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു.
കാൽ നൂറ്റാണ്ടായി പാഠ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന മലയാള അക്ഷരമാലയെ നിരന്തര പോരാട്ടങ്ങളിലൂടി തിരികെ പാഠ പുസ്തകങ്ങളിൽ എത്തിച്ചും കുട്ടികളിൽ മലയാള ആക്ഷരങ്ങളുടെ ഉച്ചരാണം , എഴുത്ത്, വായന എന്നിവ ശരിയായി പഠിപ്പിക്കുന്നതിനായി കൈപ്പുസ്തകങ്ങൾ, കലണ്ടറുകൾ, ഓഡിയോ വീഡിയോ പ്രോഗ്രാമുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ യജ്ഞങ്ങളും വിവിധ മാധ്യമങ്ങളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളും ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അദ്ധേഹം രചിച്ച പുസ്തകങ്ങൾ വഴി നൽകിയ സമഗ്ര സംഭാവനകളും പരിഗണിച്ചായിരുന്നു റവ.ഡോ തോമസ് മൂലയിലിന് കെ.സി.ബി.സി ദാർശനിക വൈജ്ഞാനിക പുരസ്കാരം നൽകിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments