പാലായിൽ നവ കേരള യാത്രയുടെ ഫ്ലക്സ് ബോർഡിൽ പെയിന്റ് ഒഴിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പോലീസ് കസ്റ്റഡിയിൽ ആയത്. കൊട്ടാരമറ്റത്ത് നിന്നും ആണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇക്കഴിഞ്ഞ മാർച്ചിൽ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments