കുടിവെള്ളം ,റോഡ്, വൈദ്യുതി എന്നീ മൂന്ന് അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ജനപ്രതിനിധി എന്ന നിലയിൽ മുഖ്യ പരിഗണന നൽകുന്നതെന്ന് തോമസ് ചാഴികാടൻ എം.പി. ഭരണങ്ങാനം പഞ്ചായത്തിലെ അരീപ്പാറ വാർഡിൽ രണ്ടാം ഘട്ടം നിർമ്മാണം പൂർത്തീകരിച്ച ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എം.പിഅനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 11 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
ഭരണങ്ങാനം പഞ്ചായത്തിലെ 9 ,10 ഇടപ്പാടി, അരീപ്പാറ വാർഡുകൾ സമ്പൂർണ്ണ കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയ വാർഡുകളായി ചടങ്ങിൽ പ്രഖ്യാപിച്ചു. ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെരണ്ടാം ഘട്ടം പൂർത്തിയായതോടെ 250 ൽ അധികം വീടുകളിൽ ശുദ്ധജലം ലഭിക്കും. അരീപ്പാറ വാർഡിലെ മുരിങ്ങ, ലക്ഷംവീട് ,അരിപ്പാറ, പനച്ചിക്ക പാറ ,കൊച്ചു മണ്ണാറാത്ത് ,ചിറയാത്ത്, വാളിപ്ലാക്കൽ ഭാഗങ്ങളിലുള്ളവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ . കുടിവെള്ള സൊസൈറ്റി പ്രസിഡൻറ് സാബു വടക്കേമുറി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി .ആനന്ദ് ചെറുവള്ളിൽ, രാഹുൽ ജി കൃഷ്ണൻ , ത്രേസ്യാമ്മ താഴത്തു വരിക്കയിൽ ,പ്രിൻസ് പാണ്ടിയാൽ , പാപ്പച്ചൻ വാളിപ്ളാക്കൽ,സിന്ധു പ്രദീപ്, പ്രേംജി നിരപ്പേൽ ,കുര്യാക്കോസ് പാണ്ടിയേൽ ,ബിനീഷ് ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments