നവകേരള സദസിനെതിരെ പ്രതിഷേധിച്ച .
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പോലീസിൻ്റെയും സി പി എമ്മി ൻ്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻ്റെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ചാലക്കുടിയിൽ ഡി വൈ എസ് പി ക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ അക്രമവും ജീവൻ രക്ഷാപ്രവർത്തനമാണെന്ന് പറയേണ്ട ഗതികേടാണ് സി പി എം ഭരണത്തിൻ കീഴിലെന്ന് കെ പി സി സി മെമ്പർ തോമസ് കല്ലാടൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പരിഹസിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് ജോസഫ് പ്ലാക്കൂട്ടം,ടോമി പൊരിയത്ത്, പ്രേംജിത്ത് ഏർത്തയിൽ, പ്രിൻസ് വി സി, തോമസ് ആർ വി ജോസ്, പയസ് മാണി, ജോർജുകുട്ടി ചൂരയ്ക്കൽ, രാജു കൊക്കോപ്പുഴ, ലാലി സണ്ണി ,പ്രദീപ് പ്ലാച്ചേരി, ഗോപിനാഥൻ നായർ , അനിൽ മാധവപ്പള്ളി, ജേക്കബ്ബ് അൽഫോൻസ് ദാസ് ,ബിബിൻ രാജ്, ജിജി ജോസഫ് തെങ്ങുംപള്ളിൽ, ജോഷി നെല്ലിക്കുന്നേൽ, ശ്രീകുമാർ ടി സി, ബിനോയി ചൂരനോലി, ടോണി ചക്കാല ,ഉണ്ണി കുളപ്പുറം , വക്കച്ചൻ മേനാംപറമ്പിൽ ,കിരൺ അരീക്കൽ,പ്രദീപ് ചീരാംങ്കാവിൽ,ആര്യ സബിൻ, റെജി തലക്കുളം, സത്യനേശൻ തോപ്പിൽ,രാജു കെ ജോസ് ,സിബി പാറൻകുളങ്ങര ,കെ ജെ ദേവസ്യ ,മനോജ് വള്ളിച്ചിറ, ഷാജി ഇടേട്ട്,മോഹൻകുമാർ, തോമാച്ചൻ പുളിന്താനം , ജോയി മഠം, ബാബു കുഴിവേലി, ജോബിഷ് ജോഷി, ദിനേശ് മുന്നക്കര,അലക്സ് ചാരം തൊട്ടിയിൽ ,ബിജു സെൻജ്യൂഡ് , ബിജോയി തെക്കേൽ,ബാബു മുളമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments