Latest News
Loading...

മദപ്പാട് ഇളകിയ ആന പോലെ കേരള പോലീസ് : ഡിസിസി ജനറല്‍ സെക്രട്ടറി സി ടി രാജന്‍.



കേരള പോലീസ് മദപ്പാട് ഇളകിയ ആന പോലെയാണ് പെരുമാറുന്നതെന്ന് മേലുകാവ്, മൂന്നിലവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേലുകാവ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി സി. റ്റി രാജന്‍ പറഞ്ഞു. കേരളത്തിലെ ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചാല്‍ ജനാധിപത്യപരമെന്നും, മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചാല്‍ ജനാധിപത്യവിരുദ്ധമെന്നും പറയുന്നത് എന്ത് വിരോധാഭാസം എന്നും അദ്ദേഹം ചോദിച്ചു. 




കാക്കിക്കുള്ളിലെ കാവല്‍ നായ്ക്കള്‍ക്കെതിരെ കേരളത്തിലെമ്പാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ ഭാഗമായിരുന്നു മേലുകാവ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്. സി ജെ ബെഞ്ചമിന്‍, ഷൈന്‍ പാറയില്‍, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എല്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സെബാസ്റ്റ്യന്‍, ജോഷി ജോഷ്വാ,റീന റെനോള്‍ഡ്,തോമസ് വടക്കന്‍, ബിന്‍സി ടോമി, പ്രസന്ന സോമന്‍ ,ജോസ്‌കുട്ടി വട്ടമറ്റം, ബെന്നി വരിക്കപ്ലാക്കല്‍, റോജി കുരുവിള, ജോര്‍ജ് വടക്കേ വീട്ടില്‍, സുധാകരന്‍ കെ.കെ , സ്റ്റാന്‍ലി മാണി എന്നിവര്‍ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments