നവകേരളാ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംഘാടകര്‍ വേണ്ടത്ര മനസിലാക്കിയില്ലെന്ന കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ നവകേരള സദസില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വാഗതപ്രസംഗത്തിനിടെ പാലാ സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ദുരവസ്ഥയും ചേര്‍പ്പുങ്കല്‍ പാലം പൂര്‍ത്തീകരിക്കണമെന്നും എംപി മുഖ്യമന്തിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ സംസാരിക്കവെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ചാഴിക്കാടന്‍ ഇക്കാര്യം മനസിലാക്കാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
.പരാതികള്‍ സ്വീകരിക്കലല്ല ഈ യാത്രയുടെ പ്രധാന കാര്യം. നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനാണ് ഈ യാത്ര. കേരളം നേരിടുന്ന അവഗണനയും വിവേചനവും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതേസമയം നാട് എവിടെയെത്തി, ഇനി എന്തുചെയ്യണം എന്നുകൂടി വ്യക്തമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാഴിക്കാടന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പ്രസംഗത്തിന്റെ അവസാനഭാഗത്ത് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, സ്വന്തം തട്ടകത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചത് കേരള കോണ്‍ഗ്രസ് (എം)നും ക്ഷീണമായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments