കുട്ടിക്കാനം നല്ലതണ്ണി ആശ്രമത്തിൽ ഏകാന്ത താപസ ജീവിതം നയിക്കുന്ന മാർ ജേക്കബ് മുരിക്കൻ പിതാവിനെ തോമസ് ചാഴികാടൻ എംപി സന്ദർശിച്ചു. രണ്ടു മണിക്കൂറിലേറെ മാർ ജേക്കബ് മുരിക്കനൊപ്പം തോമസ് ചാഴികാടൻ ചിലവഴിച്ചു.
ആത്മീയ കാര്യങ്ങളായിരുന്നു സംസാര വിഷയം. മണിപ്പൂർ സന്ദർശനവും അവിടെ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളിയും ആശങ്കയും എംപി പിതാവുമായി പങ്കുവച്ചു. പിന്നീട എംപിയോടൊപ്പം പിതാവ് പ്രാർത്ഥനയും നടത്തി.
ഉച്ചയ്ക്ക് പിതാവ് തയ്യാറാക്കിയ കഞ്ഞിയും ഏത്തയ്ക്കാ ബോളിയും കഴിച്ചാണ് എം പി മടങ്ങിയത്. എം പിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ബിഷപ്പ് പ്രാർത്ഥനയോടെയാണ് അദേഹത്തെ മടക്കിയയച്ചത്. എംപിയുടെ വാഹനവും പിതാവ് വെഞ്ചരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments