Latest News
Loading...

അപകടത്തില്‍പെട്ടത് തടിവ്യാപാരി




ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ജീപ്പിലുണ്ടായിരുന്നത് പൊന്‍കുന്നം മഞ്ഞപ്പള്ളിക്കുന്ന് സ്വദേശിയായ തടിവ്യാപാരി. മഞ്ഞപ്പള്ളിക്കുന്ന് കണിപ്പറമ്പില്‍ കലാധരനാണ് ഗുരുതരമായി പരിക്കേറ്റത്. ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് കലാധരനിപ്പോള്‍. 




തടി ബിസിനസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് രാവിലെ പോകുംവഴിയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് സാരമായ പരിക്കുണ്ട്. തലച്ചോറിന് ക്ഷതമേറ്റതിനൊപ്പം തലയില്‍ രക്തം കട്ടപിടിക്കുന്നതും സ്ഥിതി ഗുരുതരമാക്കി. വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. കോമ സ്‌റ്റേജിലായ ഇദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments