തിരുവല്ലയിൽ നിന്ന് ആനക്കല്ലിലെ കെയർ ഹോമിലേക്ക് കിടപ്പു രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശി അനീഷിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ എം.സി.റോഡിൽ പള്ളം ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായി യാത്ര ചെയ്ത ആളാണ് അനീഷ്. പരുക്കേറ്റ അനീഷിനെ മറ്റൊരു ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments