നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു 3 പേര്‍ക്ക് പരിക്ക്. പരുക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വസുമതി ( 83), അജിത് .ബി.നമ്പൂതിരി ( 59) , കറുകച്ചാല്‍ സ്വദേശി ദില്‍ഷാദ് ( 45) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 5 മണിയോടെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നു ബാലരാമപുരത്തേക്കു കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ വഴിയരികില്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടെ മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments