ഈരാറ്റുപേട്ട : ലോക ഭിന്നശേഷി ദിനചാരണത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ട ബി ആർ സിയുടെ നേതൃത്വത്തിൽ വിളംമ്പര ജാഥ നടത്തി. മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ആരംഭിച്ച ജാഥ സർക്കിൾ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. എം ഇ എസ് ജങ്ക്ഷനിൽ ജാഥ അവസാനിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഈരാറ്റുപേട്ട
പി എം അബ്ദുൽഖാദർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ
റിസ്വാന സവാദ്, ബ്ലോക് പ്രോജക്ട്
കോ ഓർഡിനേറ്റർ ബിൻസ് ജോസഫ്., പരിശീലകരായ പി പി മുഹമ്മദ് മാഹീൻ,കെ എച് ഹസീന, മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ ഫൗസിയ ബീവി , പ്രധാന അദ്ധ്യാപിക എം പി ലീനാ എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments