പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടേയും ബി.ആര്‍.സി. പാലായുടെയും ആഭിമുഖ്യത്തില്‍ ലോകഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ച് വിളംബര ജാഥ സംഘടിപ്പിച്ചു. പാലാ മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ ജോസിന്‍ ബിനോ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് , കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്, ആര്‍.സന്ധ്യ , സതി ശശികുമാര്‍, DEO സുനിജ പി. ബി , പി.സി.ജോളിമോള്‍ ഐസക് എന്നിവര്‍ പങ്കെടുത്തു.
മുനിസിപ്പാലിറ്റി യില്‍ നിന്നും ആരംഭിച്ച് BRC യില്‍ സമാപിച്ച റാലിയില്‍ പാലാ സെന്റ് മേരീസ്, സെന്റ് തോമസ്, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള NCC , റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ലിറ്റില്‍ കൈറ്റ് കുട്ടികള്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments