കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. എയ്ഡ്‌സ് രോഗികളും പൊതു സമൂഹത്തിന്റെ ഭാഗമാണ്. അവരെ ഒറ്റപ്പെടുത്താതെ ചേര്‍ത്ത് നിര്‍ത്തണമെന്നും സമൂഹത്തിന് ഇത് സംബന്ധിച്ച് ബോധവത്കരണം നല്‍കണമെന്നും എയ്ഡ്‌സ് ദിന ജില്ലാതല പൊതുസമ്മേളനത്തില്‍ കെ.വി ബിന്ദു പറഞ്ഞു.
ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിഅധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. എന്‍. വിദ്യാധരന്‍ മുഖ്യപ്രഭാഷണം നടത്തി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എയ്ഡ്‌സ് ദിന പ്രതിജ്ഞയും, മാന്നാനം കെ.ഇ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരക്കല്‍ എയ്ഡ്‌സ് ദിന സന്ദേശവും നല്‍കി. കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു തോമസ്, സോഷ്യല്‍ വര്‍ക്ക് ഫാക്കല്‍റ്റി ആന്‍ സ്റ്റാന്‍ലി, വിഹാന്‍ സി.എസ്.സി കോ-ഓര്‍ഡിനേറ്റര്‍ ജിജി തോമസ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ബി.കെ പ്രസീദ, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് ബോധവത്കരണ കലാപരിപാടികള്‍ നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments