പാലാ നഗരമദ്ധ്യത്തിലുള്ള റ്റി.ബി. റോഡിന്റെയും കൂട്ടിയാനി റോഡിന്റെയും ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ ഓഫീസിനു മുമ്പാകെ ധര്‍ണ്ണ സമരം നടത്തി. സപ്ലൈകോ, ളാലം ക്ഷേത്രം, സിവില്‍ സ്റ്റേഷന്‍, അമ്പലപ്പുറത്ത് കാവ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വളരെ പ്രാധാന്യമേറിയ റ്റി.ബി.റോഡിലൂടെ കാല്‍ നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്.
കൂട്ടിയാനി റോഡിലെ കുഴികളില്‍ വീണ് ടൂ വീലര്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതൂം നിത്യ സംഭവമായിരിക്കുകയാണ്. വലിയ കുഴികളാണ് ടൗണ്‍ ബസ് സ്റ്റാന്‍ഡിലും രൂപപ്പെട്ടിരിക്കുന്നത്. നഗരസഭാ അധികാരികളുടെ അവഗണനയും, സാമൂഹ്യ പ്രതിബദ്ധത ഇല്ലായ്മയുമാണ് റോഡിലെ അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണമെന്ന് AAP കുറ്റപ്പെടുത്തി.
ടൗണില്‍ എത്തുന്ന കാല്‍നടക്കാര്‍ക്കും, യാത്രക്കാര്‍ക്കും സുരക്ഷിത യാത്ര ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ആദ്മി പാര്‍ട്ടി നഗരസഭാ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം നിയോജക മണ്ഡലം പ്രസിഡണ്ടു ജേക്കബ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ജോയി കളരിക്കല്‍, രാജൂ താന്നിക്കല്‍, റോയി വെള്ളരിങ്ങാട്ട്, ബിനു മാത്യൂസ്, ജോണ്‍ കക്കാട്ടില്‍ , ബെന്നി പുളിക്കല്‍ എന്നിവര്‍പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments