കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വികസന സെമിനാറും സമ്പൂര്‍ണ്ണ ഭവന പദ്ധതി ഗുണഭോക്താക്കളുടെ ആധാരം തിരികെ നല്‍കലും പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജിന്റെ അദ്ധ്യക്ഷതയില്‍ ജോസ് കെ മാണി എം.പി/ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. രാജേഷ് ബി. സ്വാഗതം ആശംസിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി അംഗം ശ്രീ. ജോസഫ് പി.സി. കരട് പദ്ധതി വിശദീകരിക്കുകയും കേരളാ ബാങ്ക് മാനേജ്മെന്റ് കമ്മറ്റി അംഗം ശ്രീ. ഫിലിപ്പ് കുഴികുളം മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്തു.
കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ പുതുവത്സര സമ്മാനമെന്നോളളം സമ്പൂര്‍ണ്ണ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പണയത്തിലിരുന്ന ആധാരം ബാങ്കില്‍ നിന്നം വീണ്ടെടുത്ത് വിതരണം ചെയ്തത് മാതൃകാപരവും പാവങ്ങളുടെ ഉന്നമനതിനും അഭിവൃത്തിയ്ക്കും വേണ്ടി ഗ്രാമപഞ്ചായത്തിന്റെ ഇതരം പ്രവര്‍ത്തി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്നും ഉദ്ഘാടന വേളയില്‍ ശ്രീ. ജോസ് കെ മാണി എം.പി പറഞ്ഞു. തുടര്‍ന്ന് 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ നികുതി പിരിവ് കൈവരിച്ച് ജനപ്രതിനിധികള്‍ക്കളെയും ജീവനക്കാരെയും അനുമോദിച്ചു.
ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ ശ്രീ. റ്റി.ആര്‍. വേണുഗോപാല്‍, ശ്രീ. റ്റോബിന്‍ കെ. അലക്സ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. മാത്യു തോമസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍, ശ്രീമതി. മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി , ശ്രീ. ഗോപി കെ.ആര്‍., ശ്രീമതി. മെര്‍ലി ജെയിംസ് ,ശ്രീമതി. ലീലാമ്മ ബിജു , സെന്നി, സണ്ണി , മാര്‍ട്ടിന്‍ , ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍ ചൂരയ്ക്കല്‍, അജേഷ് കെ.ബി, പി.എസ് സുരേഷ് പറമ്പകത്ത്, കേരള ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. ജോസഫ് റ്റി. പി, എന്നിവര്‍ അംശസകളര്‍പ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments