Latest News
Loading...

അപകടങ്ങളില്‍ 2 പേര്‍ക്ക് പരിക്ക്.



ഈരാറ്റുപേട്ടയിലും പാലായിലുമായി അപകടങ്ങളിലായി 2 പേര്‍ക്ക് പരിക്ക്. ഈരാറ്റുപേട്ട നടയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂടിയിടിച്ച ഈരാറ്റുപേട്ട സ്വദേശി മുഹമ്മദിനാണ് (18) പരിക്കേറ്റത്. മുഹമ്മദിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 1 മണിയോടെ നടയ്ക്കല്‍ ഭാഗത്തായിരുന്നു അപകടം.




പ്രവിത്താനത്ത് സ്‌കൂട്ടര്‍ നിര്‍ത്തി റോഡരികില്‍ നില്‍ക്കുന്നതിനിടെയായിരുന്നു മറ്റൊരു അപകടം. റോഡിലൂടെ വന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിച്ച് തെറുപ്പിച്ച് പരുക്കേറ്റ കുറുമണ്ണ് സ്വദേശി റോയിയെയും (40) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 6 മണിയോടെ പ്രവിത്താനം ഭാഗത്ത് വച്ചായിരുന്നു അപകടം.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments