കെ.എം.മാണിയുടെ സ്മരണാർത്ഥം നിർധന വൃക്കരോഗികൾക്ക് ആശ്വാസം പകരുവാൻ യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമായി കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. നവംബർ 23 (വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി കിറ്റുകൾ വിതരണം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ്കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു .
സമ്മേളനത്തിൽ വച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിറിയക് ചാഴികാടന് സ്വീകരണം നൽകി. അഡ്വക്കേറ്റ് ജോസ് ടോം, ബേബി ഉഴുത്തുവാൽ. പ്രൊഫ. ലോപ്പസ് മാത്യു, അഡ്വക്കേറ്റ് മുഹമ്മദ് ഇഖ്ബാൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ,സാജൻ തൊടുക, ഔസേപ്പച്ചൻ വാളിപ്ളാക്കൽ,ടോബിൻ കെ അലക്സ് ,രാജേഷ് വാളിപ്ലാക്കൽ, ,ജോസുകുട്ടി പൂവേലിൽ,സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, ചാർലി ഐസക്ക്,എൽബി അഗസ്റ്റിൻ,ജെയിംസ് പൂവത്തോലി,സിജോ പ്ലാത്തോട്ടം, സച്ചിൻ കളരിക്കൽ, ടോബി തൈപ്പറമ്പിൽ,ബിനു പുലിയുറുമ്പിൽ, സുജയ് കളപ്പുരക്കൽ,ബിനേഷ് പാ റാംതോട്,അജോയ്തോമസ്, റോയ് വണ്ടാനത്ത്, സഞ്ജു പൂവക്കുളം, സക്കറിയസ് ഐ പ്പൻപറമ്പികുന്നേൽ, ജോസിൻ പുത്തൻവീട്ടിൽ, ജ്യോതിഷ് ജോയ്, ലിബിൻ മലേകണ്ടത്തിൽ, രാഹുൽ കൃഷ്ണൻ, ജസ്റ്റിൻ വട്ടക്കുന്നേൽ, അഖിൽ ജോസഫ്, നിതിൻ മാത്യു,ടിറ്റോ കൊല്ലിത്താഴെ, അബി അബു തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments