Latest News
Loading...

കബഡിയിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ചാമ്പ്യൻഷിപ്പ്



രാമപുരം ഉപജില്ലാ കബഡി മത്സരത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടികൊണ്ടാണ് വാകക്കാട് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായത്.



പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ ശ്രീനന്ദന ഇ .എസ്, വൃന്ദ സാബു, ദേവിക സജി, റിയമോൾ ജോയി, നേഹ പ്രസാദ്, അഭിനയ റ്റി രഞ്ചു, എയ്ഞ്ചൽ ഷിബു, സാനിയ തോമസ്, ആൻ മരിയ ജോ, അക്ഷയ ബിജു എന്നിവരും പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ ജീവ, അശ്വതി, അനിറ്റാ , ശ്രീബാല, ദേവുപ്രിയ, ഐശ്വര്യ, നിവേദ്യ, റിഷിക എന്നിവരുമാണ് കളിക്കളത്തിലിറങ്ങിയത്.


ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ ആൽഫിൻ, ആൽവിൻ, മാർട്ടിൻ, അൽഫോൻസ്, ജുവാൻ, റോഷൻ, ഗോഡ്സൺ, അക്ഷയ്, അർജുൻ, അമൽ, അലക്സ് എന്നിവരും ആൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ ഫെബ്രിൻ, അഡോൺ, മാർട്ടിൻ, അതുൽ, മെൽവിൻ, പാർതിപ്, ജോയൽ, അബിൻ എന്നിവരുമാണ് കളിക്കളത്തിൽ പോരാടിയത്.


വിജയികളായവരെയും കുട്ടികളെ പരിശീലിപ്പിച്ച കായിക അധ്യാപകൻ മനു ജെയിംസിനെയും സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻ്റും പിറ്റിഎ യും സ്റ്റാഫഗംങ്ങളും അഭിനന്ദിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments