Latest News
Loading...

പാലാ സ്വദേശിനിയായ യുവതി ട്രെയിന്‍തട്ടി മരിച്ചു



കോട്ടയം കുമാരനല്ലൂരില്‍ പാലാ സ്വദേശിനിയായ യുവതി ട്രെയിന്‍തട്ടി മരിച്ചു. അമ്മയുടെ കണ്‍മുന്നിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതി പാളം കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പേരുവിരങ്ങള്‍ ലഭ്യമായിട്ടില്ല . 

മേല്‍പ്പാലം ഉണ്ടെങ്കിലും ആളുകള്‍ ഉപയോഗിക്കാറില്ല. ഈ ഭാഗത്ത് പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. ക്ഷേത്രത്തില്‍ ഉല്‍സവസമയാണ്. മേല്പ്പാലത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments