വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേറ്റുതോട് വടകരയില്‍ തങ്കമ്മ തോമസ് (72) നിര്യാതയായി. തിടനാട് സഹകരണബാങ്ക് പ്രസിഡന്റ് തോമസ് വടകരയുടെ ഭാര്യയാണ് തങ്കമ്മ. കഴിഞ്ഞ മാസം 17നാണ് അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റത്.
പൈക പോസ്റ്റ് ഓഫീസിന് സമീപം തോമസും ഭാര്യ തങ്കമ്മയും സഞ്ചരിച്ച ബൈക്കില്‍ പിന്നാലെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. റോഡില്‍ വീണ തങ്കമ്മയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്, പ്രവിത്താനത്തായിരുന്നു തുടര്‍ചികിത്സകള്‍. ഇതിനിടയിലാണ് മരണം സംഭവിച്ചത്. അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ തോമസ് വടകര ചികിത്സയുടെ ഭാഗമായി വിശ്രമത്തിലാണ്.
തങ്കമ്മയുടെ സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വീട്ടിലാരംഭിച്ച് ചേറ്റുതോട് ഫാത്തിമാ മാതാ പള്ളിയില്‍ നടക്കും.
മക്കൾ:ജാസ്മിൻ,റോബിൻ,ജോബിൻ
മരുമക്കൾ:സൻജോയി പേരേക്കാട്ട് തിടനാട്, പ്രിയങ്ക പതിക്കാട്ടിൽ മുരിക്കാശ്ശേരി, റെനി പൊരിയത്ത് പൂവ്വത്തോട്.കൊച്ചുമക്കൾ:ആർവിൻ,ഡാരിൻ,ഐവ,മിഖ,ഇവാൻ,ഇസ,ക്രിസ്,ഡേവിഡ്,ഇവാനാ. സഹോരങ്ങൾ:കുട്ടപ്പൻ,തോമാച്ചൻ,ദേവസ്യാച്ചൻ,മേരി കൊല്ലംപറമ്പിൽ,ഏലിക്കുട്ടി ചെമ്പകശ്ശേരിൽ,സിസ്റ്റർ ലൂസി എസ്.എച്ച് കോൺവെൻ്റ് അമലഗിരി,പരേതരായ അപ്പച്ചൻ,തോമാച്ചൻ. ഭർതൃസഹോദരങ്ങൾ:ഫാദർ ജോസഫ് വടകര,സിസ്റ്റർ എമിലിൻവടകര SABS
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments