Latest News
Loading...

ഷാദിമഹല്‍ ഓഡിറ്റോറിയം പ്രവര്‍ത്തിക്കുന്നത് അനധികൃതമായെന്ന് ആരോപണവുമായി കമ്മറ്റിയംഗം



ഈരാറ്റുപേട്ട ഷാദിമഹല്‍ ഓഡിറ്റോറിയം പ്രവര്‍ത്തിക്കുന്നത് കോടതി ഉത്തരവ് ലംഘിച്ചെന്ന ആരോപണവുമായി 
ഈരാറ്റുപേട്ട മുഹയുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി അംഗം വി.എസ് ഹുസൈന്‍ രംഗത്തെത്തി.  മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാദി മഹല്‍ ഓഡിറ്റോറിയം അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി. 




ഇക്കാര്യം ചൂണ്ടികാണിച്ച് ഹുസൈന്‍  ഹൈക്കോടതിയെ സമീപിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓഡിറ്റോറിയം പ്രവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നല്‍ കോടതി  ഉത്തരവ് ലംഘിച്ച് ഓഡിറ്റോറിയം പ്രവര്‍ത്തിക്കുന്നുവെന്നാണ് ഹുസൈന്‍ പറയുന്നത്. നഗരസഭ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടികള്‍ എടുക്കുന്നില്ലെന്നും ഹുസൈന്‍  ആരോപിക്കുന്നു. കോടതി വിധി നടപ്പാക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. 


മാലിന്യ സംസ്‌ക്കരണത്തിനും , പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമില്ലായമ, കെട്ടിടത്തിന്റെ ബലക്ഷയം എന്നിവയും ഹുസൈയില്‍ ചൂണ്ടികാണിക്കുന്നു. കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ഹുസൈന്‍ പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments