പൂഞ്ഞാർ തെക്കേക്കര പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുമതിലിന്റെയും പടിഞ്ഞാറെ നടയുടെയും സമർപ്പണം ഇന്ന് വൈകിട്ട് 5.30 ന് നടക്കും. ചുറ്റുമതിലിന്റെ സമർപ്പണം ബഹു NSS മീനച്ചിൽ താലൂക്ക് യൂന്നിയൻ പ്രസിഡന്റ് CP ചന്ദ്രൻ നായരും പടിഞ്ഞാറെ നടയുടെ സമർപ്പണം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു നിർവ്വഹിക്കും .
.കരയോഗം പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ളാക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ SNDP പൂഞ്ഞാർ ശാഖായോഗം പ്രസിഡന്റ് ഉല്ലാസ് എം.ആർ സെക്രട്ടറി ബിനു v s , വാർഡ് മെമ്പർ സജി സി ബി , NSS താലൂക്ക് യൂണിയൻ സെക്രട്ടറി പ്രകാശ് കുമാർ , സതീഷ് കുമാർ കൊട്ടാരത്തിൽ, ദിലീപ് കുമാർ N നായർ , മനീഷ് പുതു വായിൽ എന്നിവർ ആശംസകളർപ്പിക്കും , കരയോഗം വൈസ് പ്രസിഡന്റ് ഗോപിനാഥൻ നായർ കൃതഞ്ത അറിയിക്കുന്നു , സമ്മേളത്തിനു ശേഷം ശ്രീകൃഷ്ണ ഭജൻസ് കോട്ടയം അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കുന്നതാണ്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments