Latest News
Loading...

കേരളപ്പിറവി ദിനാഘോഷം


പാലമ്പ്ര : കേരള പിറവി ദിനാചരണത്തോട് അനുബന്ധിച്ച് അസംപ്ഷൻ സ്കൂളിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു. സ്കൂൾ വിദ്യാർത്ഥിനികൾ ചേർന്ന് മെഗാതിരുവാതിര അവതരിപ്പിച്ചു. പാറത്തോട്, കൂവപ്പള്ളി എന്നിവിടങ്ങളിൽ ശുചിത്വ സ്‌ക്വാഡ് ബാഡ്ജ് വിതരണം നടത്തി. ശുചിത്വ ബോധവൽക്കരണത്തോട് അനുബന്ധിച്ച് കുട്ടികൾ പാത്തോട്, കൂവപ്പള്ളി എന്നീ സ്ഥലങ്ങളിൽ നടത്തിയ ദൃശ്യാവിഷ്കരണം പ്രശംസ പിടിച്ചുപ്പറ്റി. 



.പ്രകൃതി സംരക്ഷണ സന്ദേശമടങ്ങിയ സ്റ്റിക്കറുകൾ ഓട്ടോ, ടാക്സികളിൽ പതിപ്പിക്കുകയും ചെയ്തു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തപ്പെട്ടു. ജോസ് ജോസഫ്, അബ്രഹാം തോമസ്, സിന്ധു മോഹനൻ, സിജോ മൊളോപ്പറമ്പിൽ, ബിജോ ജി തോമസ് പൊക്കോളശ്ശേരിൽ, എലിയാമ്മ ജോസഫ്, ഫാ. ജിയോ കണ്ണൻകുളം സി. എം. ഐ. എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ അൽഫോൻസ മരിയ മാത്യു, എബിൻ ജേക്കബ്, ആൽഫി ആൻ മാത്യു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments