Latest News
Loading...

എം എൽ എ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി



എം എൽ എ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരിയെന്ന് മേലടുക്കം സി എസ് ഐ പള്ളി നിവാസികൾ ഇനി പറയും. കഴിഞ്ഞ വർഷം ക്രിസ്തുമസ് കരോൾ പരിപാടികളിൽ പങ്കെടുക്കവെ മാണി സി കാപ്പൻ നൽകിയ ഉറപ്പ് പാലിക്കപ്പെടാൻ പോകുന്നതിൻ്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 51 ലക്ഷം രൂപ ഉപയോഗിച്ചു മേലടുക്കം - സി എസ് ഐ പള്ളി - പഴുക്കാക്കാനം റോഡ് നവീകരണത്തിന് തുടക്കമായതിൻ്റെ ആഹ്ലാദമാണ് ഈ മേഖലയിൽ. 




250 ൽ പരം കുടുംബങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു റോഡ് നവീകരണം. റോഡിൻ്റെ ശോച്യാവസ്ഥ കാരണം ഈ മേഖലയിലുള്ളവർ വർഷങ്ങളായി ദുരിതത്തിലായിരുന്നു. ആളുകളുടെ ദുരിതം നേരിൽ കണ്ട ബോധ്യപ്പെട്ടതോടെ തുക അനുവദിക്കുന്നതിന് മാണി സി കാപ്പന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അടുത്ത ക്രിസ്തുമസ് കരോളിന് മുമ്പ് റോഡ് പൂർത്തിയാക്കുമെന്ന് അന്ന് എം എൽ എ നാട്ടുകാർക്ക് വാക്കു നൽകിയിരുന്നു. ഒരു കിലോമീറ്റർ ദൂരമാണ് മനോഹരമായി നവീകരിച്ചിരിക്കുന്നത്. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് വൈസ്പ്രസിഡന്റ് കുര്യൻ നെല്ലുവേലിയിൽ, തലനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, മെമ്പർമാരായ സെബാസ്റ്റ്യൻ അങ്ങാടിക്കൽ, രോഹിണിഭായി  ഉണ്ണികൃഷ്ണൻ, ദിലീപ്, മേലടുക്കം സി എസ് ഐ പള്ളി  വികാരി ഫാ. ജോബി, താഹ അടുക്കം, ബേബി പുതനപ്രകുന്നേൽ, സ്കറിയ കാണിയറത്ത് തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments