വലവൂർ സർവ്വീസ്സ് സഹകരണബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റു വാങ്ങിയതോടെ ചില യു ഡി എഫ് നേതാക്കൻമാർക്ക് സുബോധവും നഷ്ടമായതായി കേരളാ കോൺഗ്രസ്സ് എം കോട്ടയം ജില്ലാ പ്രസിഡന്റും എൽ ഡി എഫ് കൺവീനറുമായ പ്രഫ: ലോപ്പസ് മാത്യു പറഞ്ഞു. പരസ്പര വിരുദ്ധവും യുക്തിരഹിതവുമായ അരോപണങ്ങളണ് അവർ ഉന്നയിക്കുന്നത് അൻപത് ശതമാനത്തിനു മുകളിൽ ഭൂരിപക്ഷം നേടിയാണ് മുഴുവൻ എൽ ഡി എഫ് സ്ഥാനാർത്ഥികളും വിജയിച്ചത്.
രാഷ്ട്രീയ സഭൃതക്കു നിരക്കാത്ത കുപ്രചരണങ്ങൾ നടത്തിയിട്ടു വലിയ സന്നാഹങ്ങൾ ഒരുക്കിയിട്ടും ജനം യുഡിഎഫിന് വോട്ടുചെയ്യാൻ തയ്യാറായില്ല. പരിധിക്കു പുറത്തുനിന്നും കൂട്ടത്തോടെ വോട്ടു ചേർത്ത് ചില ബാങ്കുകളിൽ വിജയം നേടിയത് യു ഡി എഫ് ആണ് . ജനഹിതം മാനിക്കുകയാണ് വേണ്ടത് . വലവൂർ ബാങ്കിലെ വോട്ടർമാരെ അവഹേളിക്കുന്ന പ്രസ്താവനകളുമായി യുഡിഫ് നേതൃത്വം വരുന്നത് പ്രതിഷേധാർഹമാണെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments