കോണ്‍ഗ്രസുകാരായ പെന്‍ഷന്‍കാരുടെ ആള്‍ബലവും പണവും തട്ടിയെടുക്കുന്ന സിപിഎം കുതന്ത്രം ചെറുക്കുമെനന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍. അസോസിയേഷന്റെ ജില്ലാസമ്മേളനം ഡിസംബര്‍ 15ന് നടക്കുന്നതിന്റെ ഭാഗമായി പാലായില്‍ സ്വാഗത സംഘ രൂപീകരണം നടന്നു. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അദ്ധ്യാക്ഷനായിരുന്നു. യോഗം മാണി സി കാപ്പന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. എ കെ ചന്ദ്രമോഹന്‍, എന്‍ കെ മണിലാല്‍, ബിജു പുന്നത്താനം, ജയമോഹന്‍, മുരളി, ടോമി പൊരിയാത്ത്, രാജു കൊക്കോപ്പുഴ, രാജന്‍ കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments