കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ദിനാഘോഷം ശ്രദ്ധേയമായി.
സൗഹൃദ ദിന അസംബ്ലിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ ജീവകാരുണ്യ പ്രവർത്തകനും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനറുമായ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡൻറ് ഷിബു ജോൺ പൂവക്കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഷാൻ്റി മാത്യു മുഖ്യപ്രഭാഷണം നടത്തി. സൗഹൃദ ലീഡർ വാസുദേവ് എം എസ് പ്രസംഗിച്ചു. സൗഹൃദ കോർഡിനേറ്റർ റോഷ്നി ജോസഫ് ലൈഫ് സ്കില്ലിനെ പറ്റി ക്ലാസ് എടുത്തു.
തുടർന്ന് കുട്ടികൾക്ക് വേണ്ടി എക്സിബിഷൻ, ഡിബേറ്റ്, ഫുട്ബോൾ മാച്ച് എന്നിവ നടത്തുകയും സൗഹൃദത്തെ പറ്റി ഒരു ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments