ജലജീവൻ മിഷന്റെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്തിൽ 71.39 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നവംബർ 11നു രാവിലെ 10.30ന് നടക്കും. വലവൂർ സർവീസ് സഹകരണ ബാങ്ക് കൺവൻഷൻ സെന്ററിൽ ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർമാണോദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ.യുടെ അധ്യക്ഷത വഹിക്കും. സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ജലജീവൻ മിഷൻ-സാമൂഹിക ബോധനയജ്ഞത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ആമുഖപ്രസംഗം നടത്തും.
കേരളാ വാട്ടർ അതോറിറ്റി ടെക്‌നിക്കൽ അംഗം ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വർഗീസ് മുണ്ടത്താനം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ബോസ്, ഷീലാ ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രിൻസ് അഗസ്റ്റ്യൻ, വൽസമ്മ തങ്കച്ചൻ, അഖില അനിൽകുമാർ, സീനാ ജോൺ, ആനിയമ്മ ജോസ്, മോളി ടോമി ലിന്റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ, ലിസമ്മ ടോമി, പ്രേമകൃഷ്ണ സ്വാമി, അനസ്യാ രാമൻ, ഗിരിജാ ജയൻ, സാജു വെട്ടത്തേട്ട്, പഞ്ചായത്ത് സെക്രട്ടറി കെ. ബാബുരാജ്, പാലാ ഐ.എസ്.എ -പി.എസ്.ഡബ്ലിയു.എസ് എക്‌സിക്യൂറ്റീവ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, കെ.ഡബ്ല്യു.എ. ബോർഡംഗം ഷാജി പാമ്പൂരി, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളം, ജില്ലാ ജലശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി കെ.എസ്. അനിൽ രാജ്, ഐ.എസ്.എ പ്ലാറ്റ്‌ഫോം ജില്ലാ ചെയർമാൻ ആൻഡ് പി.എസ്.ഡബ്ല്യു.എസ് പ്രോജക്ട് മാനേജർ ഡാന്റീസ് കുനാനിക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുഞ്ഞുമോൻ മാടപ്പാട്ട്, ലാലിച്ചൻ ജോർജ്, ജീൻസ് ദേവസ്യാ, എൻ.റ്റി. സജി, പയസ് മാണി, സി.എൻ. ജയകുമാർ, കെ.എസ്. രമേശ് ബാബു, കെ.ജെ. ജോസ് എന്നിവർ പങ്കെടുക്കും.
കരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകൾക്കും വലവൂർ ഐ.ഐ.ഐ.ടി.ക്കുമായി പ്രതിദിനം ആറു ദശലക്ഷം ലിറ്റർ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പാലാ ബിഷപ്പ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റിൽ ജല അതോറിറ്റി നിർമിച്ച സ്രോതസിൽനിന്നാണ് ജലം എത്തിക്കുക. പദ്ധതിക്കായി 10 സെന്റ് സ്ഥലം സൗജന്യ നിരക്കിൽ നൽകിയ ബേബി തോമസ് പാലാതൊടുകയിലിനെയും ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയെയും ആദരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments