കോട്ടയം ജില്ല ആതിഥ്യമരുളുന്ന ഇരുപത്തിയെട്ടാമത് സംസ്ഥാന വനം കായികമേളയില്‍ 414 പോയിന്റുമായി ഈസ്റ്റേൺ സർക്കിൾ ഒന്നാം സ്ഥാനത്ത്. 317 പോയിന്റ് വീതം നേടി സതേൺ, ഹൈറേഞ്ച് സർക്കിളുകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
316 പോയിന്റുമായി നോർത്തേൺ സർക്കിൾ തൊട്ടുപിന്നാലെയുണ്ട്. സെൻട്രൽ സർക്കിൾ - 305 പോയിന്റ് ,കേരള പോലീസ് അക്കാദമി ബിഎഫ്ഒ ട്രെയിനിംഗ് ടീം ( ബിടിടി കെപ്പ ) - 147 പോയിന്റ് ,കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോർപറേഷൻ (കെ എഫ് ഡി സി ) - 23 പോയിന്റ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - രണ്ട് പോയിന്റ് എന്നിങ്ങനെയാണ് പോയിന്റ് നില. മേള നാളെ സമാപിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments