പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. . വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന്‍ (74) ആണ് മരിച്ചത്. മകന്‍ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് ഇത് സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെല്ലപ്പന്‍ കത്തിഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരികേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുതകാര്‍ ചേര്‍ന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പന്‍ പഴയ വീടിനോട് ചേര്‍ന്ന് തൂങ്ങിമരിക്കുകയായിരുന്നു. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments