Latest News
Loading...

മൂന്നിലവിൽ ബെഡ് നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം



മൂന്നിലവ് പഞ്ചായത്തിലെ കൊക്കോ ലാറ്റക്സ് ബെഡ്നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം. രാത്രി 7 മുക്കോലയുടെ ആണ് തീപിടുത്തം ആരംഭിച്ചത്. ഫയർഫോഴ്സിൽ വിവരമറിയിച്ചെങ്കിലും ഇവിടേക്കുള്ള പാലം തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ ആകില്ല. വർഷങ്ങൾക്കു മുമ്പ് തകർന്ന കടവ്പുഴ പാലം ഇനിയും പുനർ നിർമ്മിച്ചിട്ടില്ല. 



ചെറിയ വാഹനങ്ങൾ മാത്രമേ പാലം വഴി കടന്നുപോകാൻ ആകു. ഈരാറ്റുപേട്ടയ്ക്ക് പുറമേ കാഞ്ഞിരപ്പള്ളി , പാല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.



 തകർന്നുകിടക്കുന്ന മറ്റൊരു റോഡിലൂടെ ഫയർഫോഴ്സ് ഇവിടേക്ക് എത്താനുള്ള ശ്രമത്തിലാണ്. കെട്ടിടം ഭൂരിഭാഗവും കത്തിയതായി പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ഉണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു. റബർ ഉൽപ്പന്നങ്ങളോ ആയതിനാൽ തീ പടർന്നാൽ കെടുത്താൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

അന്യസംസ്ഥാന തൊഴിലാളികൾ ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് അപകടത്തിനിടയാക്കിതെന്നാണ് വിവരം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments