ലോക പ്രമേഹ ദിനാചരണതിനോട് അനുബന്ധിച്ചു ചൊവ്വാഴ്ച നവംബർ 14ന് പ്രമേഹ ബോധവൽക്കരണ റാലി സൗജന്യ പ്രമേഹ രോഗനിർണയ ക്യാമ്പ്, ബോധവൽക്കരണ ദീർഘകാല പ്രമേഹ സങ്കീർണതകളുടെ പ്രത്യേക പരിശോധനയും, ആഹാര ക്രമീകരണങ്ങളുടെ പ്രത്യേക പ്രദർശനവും, IHM ഹോസ്പിറ്റൽ മേരിഗിരി ഭരണങ്ങാനം, ഐ എം എ പാല റോട്ടറി ക്ലബ് പാലാ, RSSD കേരള ഘടകം സംയുക്തമായി നടത്തുന്ന പ്രമേഹ ബോധവൽക്കരണ റാലി, എന്നിവ നടക്കും. മാണി.സി. കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി ഉദ്ഘാടന കർമ്മം നിർവഹിക്കും.
അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ ജോസ്ബിൻ മാത്യു സ്വാഗതവും, ഐ. എം. എ പ്രസിഡൻറ് ഡോ ശബരിനാഥ്. സി.ദാമോദരനും, റോട്ടറി പ്രസിഡൻറ് ഡോ. ജോസ് കുരുവിള കോക്കാട്ട് ആശംസകൾ നൽകുന്നതുമാണ്. പ്രമേഹ രോഗത്തിൻറെ ബോധവൽക്കരണ സെമിനാറും പ്രമേഹ രോഗനിർണയവും പ്രത്യേക പരിശോധനയും ഡോ ജി ഹരീഷ് കുമാറിന്റെ നേതൃത്വതിൽ നടത്തപ്പെടുന്നു. സൗജന്യ രോഗനിർണയം, ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് കൊഴുപ്പിന്റെ മുഴുവൻ പരിശോധന,Hi TC പരിശോധന, മൂത്രത്തിലെ മൈക്രോ ആൽബുമിൻ പരിശോധന, വൃക്ക രോഗ പരിശോധന, സിറം യൂറിക് ആസിഡ് പരിശോധന, കാൽപാദത്തിന്റെ ന്യൂറോപ്പതി പരിശോധന കണ്ണിൻറെ ട്ടിനൽ സ്കാനിങ് പരിശോധനകളും നടത്തും.
ഈ ക്യാമ്പിൽ പ്രത്യേകം പ്രമേഹ രോഗികൾ അനുഷ്ഠിക്കേണ്ട ആഹാര രീതികളുടെ ഒരു പ്രദർശനവും ഡയറ്റീഷ്യന്റെ നേതൃത്വത്തിൽ കൗൺസലിങ്ങും ഉണ്ടായിരിക്കുന്നതാണ്.പേര് രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ 04822-236228, 236158, 297370,. Dr. ഹരീഷ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments