പൂഞ്ഞാർ എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം കൊടുക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിൻ്റെ ഭാഗമായി വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് തൊടുപുഴ അൽ അസ്ഹർ ദന്തൽ കോളജിൻ്റെ സഹകരണത്തോടെ ദന്തപരിശോധനാ ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാ.മൈക്കിൾ വടക്കേ കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ട്രെയിനിംഗ് കോ ഓർഡിനേറ്റർ അഭിലാഷ് ജോസഫ് , കൗമാരത്തിൻ്റെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.
.തൊടുപുഴ അൽ അസ്ഹർ ദന്തൽ കോളജിലെ ഡോ.ഭരത് ശേഖർ ദന്ത സംരക്ഷണത്തെ കുറിച്ച് ക്ലാസ് നയിച്ചു. ഫ്യൂച്ചർ സ്റ്റാർസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഇബ്രാഹിം കുട്ടി പി.എ, സെക്രട്ടറി സുജ എം.ജി, പി.റ്റി.എ പ്രസിഡൻ്റ് ഡയസ് എം.ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ മുഴുവൻ ഹൈസ്കൂൾ കുട്ടികളുടെയും ദന്തപരിശോധന നടത്തി ദന്ത സംരക്ഷണത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ പ്രോഗ്രാം, സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ വളരെ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, ഫ്യൂച്ചർ സ്റ്റാർസ് ആനിമേറ്റർ ആൽഫി ബാബു,
എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments