Latest News
Loading...

മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി





കിടങ്ങൂര്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  പാമ്പാടി വെള്ളൂര്‍ മുതിരക്കുന്നേല്‍ ജസ്വിന്‍ റോയി എന്ന 21 കാരനാണ് മരണമടഞ്ഞത്.ഇന്നലെ വൈകീട്ട് 5 മണിയോടെ  കിടങ്ങൂര്‍ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടെയാണ് ജസ്വിനെ കാണാതായത്. ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടയില്‍ ജസ്വിന്‍ ഒഴുകി പോവുകയായിരുന്നു. 




ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കിടങ്ങൂര്‍ പോലീസും പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. 





.ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലിനൊടുവില്‍ പത്ത് മണിയോടെയാണ് മൃതദേഹം ലഭിച്ചത്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമാണ് മൃതേദഹം കണ്ടെടുത്തത്. ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിനായി എത്തിയിരുന്നു. രാവിലെ മോന്‍സ് ജോസഫ് എംഎല്‍എ, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments